ഹിലരി ചുഴലിക്കാറ്റ്; കാലിഫോര്‍ണിയയിൽ ജാഗ്രതാ നിര്‍ദ്ദേശം

ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ‘ഹിലരി’യുടെ പശ്ചാത്തലത്തില്‍ യു.എസിലെ തെക്കൻ കാലിഫോര്‍ണിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകി.

കാറ്റഗറി ഒന്നിലേക്ക് ശക്തി ക്ഷയിച്ചെങ്കിലും ഹിലരിയുടെ പ്രഭാവം മേഖലയില്‍ കനത്ത മഴയ്ക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. ഹിലരി നിലംതൊടുന്നതോടെ നെവേഡ, അരിസോണ, ഐഡാഹോ, ഒറിഗണ്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്നലെ സാൻഡിയാഗോയ്ക്ക് 220 മൈല്‍ അകലെ തെക്ക് കിഴക്കായി, മെക്സിക്കോയിലെ ബാജാ കാലിഫോര്‍ണിയയുടെ പടിഞ്ഞാറൻ തീരത്തിലൂടെ സഞ്ചരിച്ച ഹിലരിയുടെ വേഗത മണിക്കൂറില്‍ 70 മൈലായി കുറഞ്ഞിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group