വിശുദ്ധർ-ക്രിസ്തീയ പ്രത്യാശയുടെ ആധികാരിക സാക്ഷികളെന്ന് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: സകല വിശുദ്ധരുടെയും തിരുന്നാളായ നവംബർ ഒന്നാം തിയതി ലോക മുഴുവനുമുള്ള വിശ്വാസികളോട് വളരെ വ്യത്യസ്ഥമായ രീതിയിൽ ആണ് ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്. തന്റെ തനതായ എളിമയുടെയും ഭാഷാ നൈപുണ്യത്തിലൂടെയും ലോക മുഴുവനുമുള്ള ജനത്തോട് ഓരോ വിശുദ്ധരുടെ ജീവിത മാതൃകകൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ അന്വർത്തമാക്കണം എന്ന് പാപ്പാ വിശദീകരിച്ചു.

 “മനുഷ്യാത്മാവിനെ എല്ലാ കഷ്ടതകളിലും വിശുദ്ധി, സൗമ്യത, കരുണ എന്നിവ തിരഞ്ഞെടുത്ത് ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളും കർത്താവിനെ ഏൽപ്പിക്കുക. നീതിക്കും സമാധാനത്തിനും വേണ്ടി സ്വയം സമർപ്പിക്കുക. ഇനി ഇവയെല്ലാം അർഥമാക്കുന്നത് ഈലോകത്തിന്റെ അർഥശൂന്യമായ  വിനോദങ്ങളെയും ധാർഷ്ട്യങ്ങളെയും ഇവ മനപ്പൂർവം വളർത്തിയെടുത്ത് കൈവശപ്പെടുത്തുന്നതിനെയും സംബന്ധിച്ചാണ്. വിശുദ്ധർ തങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങളും മറ്റും സ്വീകരിച്ച ‘ഇവഞ്ചലിക്കൽ പാത’ ഇതാണ്. എന്നും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.      

സെന്റ്‌ പീറ്റേഴ്സ് സ്‌ക്വയറിലെ ഒരു ജാലകത്തിലൂടെ പാപ്പാ ജനങ്ങളെ അനുസ്മരിച്ചത് സകല വിശുദ്ധരുടെയും തിരുന്നാൾ ആയിരിക്കണം എന്നാണ് വിശുദ്ധിയോടുള്ള വ്യക്തിപരവും സാർവത്രികമായ സമീപനങ്ങളെ പറ്റിയും ഒപ്പം, ഓരോ വ്യക്തിയും പകരം വായിക്കാനില്ലാത്തതും ആവർത്തിക്കാനാവാത്തതുമായ രീതിയിൽ നടത്തുന്ന  മഹനീയ യാത്രകളെ പറ്റിയും അവയ്‌ക്കെല്ലാമുള്ള തക്കതായ മാതൃകകളെ പറ്റിയും ഫ്രാൻസിസ് പാപ്പാ വിശിദീകരിക്കുന്നു.

“വിശുദ്ധരുടെ അതുല്യതയെയും അവരുടെ വൈവിധ്യമാർന്ന, ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത നിരവധി സമ്മാനങ്ങളെയും യാഥാർഥ ജീവിത കഥകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ട്. സ്വവ്യക്തിത്വത്തിനുസരിച്ച് അവരവർ തങ്ങളുടെ ജീവിതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതേ പാതയിലൂടെ നമുക്കെല്ലാവർക്കും ഇവ ചെയ്യുവാൻ സാധിക്കും. സൗമ്യതയിലൂടെ യാത്ര ചെയ്ത് നമുക്ക് വിശുദ്ധിയിലേക്കെത്താം” എന്നദ്ദേഹം ജനത്തെ  പ്രോത്സാൽഹിപ്പിച്ചു. യേശു തന്റെ സുവിശേഷത്തിൽ മൂന്നാമതായി പ്രഖ്യാപിച്ച്  സൗമ്യത എന്ന മനോഭാവത്തെക്കുറിച്ചാണ് പാപ്പാ തന്റെ വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചത്. കൂടാതെ സുവിശേഷത്തിലെ  നിരവധി ഉദ്ദാഹരണങ്ങൾ അദ്ദേഹം പറയുകയും ചെയ്തു.

 പാപ്പയുടെ അഭിപ്രായത്തിൽ ഈ ലോകത്ത് വളരെയധികം അക്രമാസക്തി വളർന്നുവരുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിതങ്ങളിലും നമ്മിൽ നിന്ന് ആദ്യം പുറത്തു വരുന്നത് ഈ ആക്രമണ സ്വഭാവവും പ്രധിരോധ ശേഷിയുമാണ്. വിശുദ്ധിയുടെ പാതയിൽ മുന്നേറുവാൻ, മറ്റുള്ളവരെ കേൾക്കുവാൻ ബഹുമാനിക്കുവാൻ നമുക്ക് സൗമ്യത എന്ന പുണ്യം ആവശ്യമാണ്.

  കൂടാതെ തന്നെ ‘വിലപിക്കുന്നവർ ഭാഗ്യവാൻമാർ കാരണം അവർക്ക് ആശ്വാസം ലഭിക്കും’ എന്ന യേശുവിന്റെ വാക്കുകളിൽ പാപ്പാ ജനങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാകുന്നു. വിലാപമെന്നത് സന്തോഷത്തിന്റെ അടയാളമല്ല എന്നും വിലാപത്തിന്റെ ചില കാരണങ്ങളായ ദുരിതം, മരണം, അസുഖം, ധാർമ്മിക പ്രതികൂലത, പാപം, തെറ്റുകൾ തുടങ്ങിയ ചില കാരണങ്ങളും അദ്ദേഹം പട്ടികപ്പെടുത്തി, നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കേണ്ട അനവധി കാര്യങ്ങളെപ്പറ്റി ജനങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു. ഇവയ്‌ക്കെല്ലാം ഉപരിയായി ദൈവത്തിൽ വിശ്വസിക്കുക എന്ന് അദ്ദേഹം ഊന്നി പറഞ്ഞ ഒരു കാര്യമാണ്.

  ‘ഓരോ വിശുദ്ധരും ക്രിസ്തീയ പ്രത്യാശയുടെ ഏറ്റവും ആധികാരിക സാക്ഷികളാണ്. കാരണം അവർ സന്തോഷത്തോടെയും, കഷ്ടപ്പാടുകൾക്കിടയിലും അവരുടെ ജീവിതത്തിൽ യേശുവിന്റെ വാക്കുകളെ പ്രാവർത്തികമാക്കി പരിശുദ്ധ അമ്മയുടെ സഹായം ആവശ്യപ്പെടണമെന്നും അവൾ സകല വിശുദ്ധരുടെയും എന്നത് പോലെ നമ്മുടെയും അമ്മയാണ് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

 പലവിധ പ്രകൃതി ക്ഷോഭങ്ങളാൽ കഷ്ട്ടപ്പെടുന്ന അനവധി മക്കളെ സമർപ്പിച്ച് പ്രാർഥിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സകല വിശുദ്ധരുടെയും തിരുന്നാളിന്റെ മംഗളങ്ങൾ ഏവർക്കും നേർന്നുകൊണ്ട് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group