ചൈനയിൽ ക്രൈസ്തവ പീഡനത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ട് ഐ‌സി‌സി.

ബീജിംഗ്: ചൈനയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി ) പുറത്തുവിട്ടു.
2020 ജൂലൈ മുതല്‍ 2021 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ചൈനയിൽ നടന്ന മതപീഡനങ്ങളുടെ വിവരങ്ങളാണ് ‘പേഴ്സിക്ക്യൂഷന്‍ ഇന്‍സിഡന്റ് റിപ്പോർട്ടിൽ പറയുന്നത്.ഇക്കാലയളവില്‍ നൂറിലധികം അതിക്രൂരമായ ക്രൈസ്തവ പീഡനങ്ങളാണ് ചൈനയിൽ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ദേവാലയ കെട്ടിടങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുവാനും, സ്വതന്ത്ര മതസംഘടനകളെ നിര്‍ബന്ധപൂര്‍വ്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാക്കി പരിവര്‍ത്തനം ചെയ്യുവാനും തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു. ക്രിസ്ത്യന്‍ സഭകള്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ അത് നിയമലംഘനമാവുകയും, ചൈനീസ് ഭരണകൂടത്തിന് ആ സഭയെ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group