ക്ലബ് ഹൗസ്സ് ചാറ്റ് റൂമുകളിൽ പ്രാർത്ഥനയ്ക്കായി റൂം തുറന്ന് യുവാക്കൾ.

വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്ന യുവാക്കളുടെ ഇടയിലെ തരംഗമായ ക്ലബ് ഹൗസ് ചാറ്റ് റൂമുകളിൽ പ്രാർത്ഥനയ്ക്കായി ഒരു ചാറ്റ് റൂം തുറന്നിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കുമാണ് റംശാ , ലെലിയ എന്നീ യാമ പ്രാർത്ഥനകൾ നടക്കുന്നത്.
ഓപ്പൺ റൂമിലാണ് പ്രാർത്ഥന എന്നതിനാൽ താല്പര്യമുള്ളവർക്കെല്ലാം ഇതിൽ പങ്കെടുക്കാവുന്നതാണ്. വൈദീകരും വൈദീക വിദ്യാർത്ഥികളും സാധാരണക്കാരായ വിശ്വാസികളും ചെറുപ്പക്കാരും ഉത്സാഹത്തോടെ യാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്.ചതിക്കുഴികൾ നിറഞ്ഞ ക്ലബ് ചാറ്റ് റൂമുകളിൽ വിശ്വാസത്തിന്റെ കൈത്തിരി വെട്ടo പകരുകയാണ് ഇപ്പോൾ ഈ ചാറ്റ് റൂം കൂട്ടായ്മ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group