വെള്ളയാംകുടിയിൽ നടന്ന കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ ജിഹാദികളുടെ സാന്നിധ്യം ഉണ്ടായി എന്നും, അവർ നമ്മുടെ പെൺകുട്ടികളുടെ മോബൈൽ നമ്പറുകൾ ശേഖരിച്ചുവെന്നും അവരെ നിരന്തരം ശല്യം ചെയ്യുന്നു എന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ അറിയിക്കട്ടെ.
കലോത്സവം നടന്ന സ്കൂൾ ഗ്രൗണ്ടിൽ തുടർച്ചയായി ഒരു മുസ്ലീം ആൺകുട്ടിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൻ പ്രകാരം അദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചപ്പോൾ പേര് മാറ്റി തോക്കുപാറ ഇടവകാംഗമാണ് എന്ന് പറയുകയുണ്ടായി. തോക്കുപാറയിൽ നിന്നുള്ള കുട്ടികളോടൊപ്പമായിരുന്നു അദ്ദേഹം ഉണ്ടായിരുന്നതും തോക്കുപാറ ഇടവകയിൽ നിന്നുള്ള കുട്ടികളുടെ പരിചയത്തിലും സൗഹാർദ്ദത്തിലുമാണ് ഇദ്ദേഹം കലോത്സവ വേദിയിൽ എത്താൻ ഇടയായത് എന്നും മനസ്സിലാക്കുന്നു. അവിടെയുള്ള ഒരു കുട്ടിയുമായി സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകളും ലഭ്യമായിട്ടുണ്ട്. രൂപതാ സമിതിയിലും സംസ്ഥാന സമിതിയിലും ഉണ്ടായിരുന്ന പെൺകുട്ടികളോടും കൂടുതൽ സമയം കലോത്സവ വേദിയിൽ ഉണ്ടായിരുന്ന മറ്റ് ഇടവകകളിലെ പെൺകുട്ടികളോടും അന്വേഷിച്ചതിന്റെ ഫലമായി ആരോടും ഫോൺ നമ്പർ ചോദിക്കുകയോ ആർക്കും സ്റ്റേജുകൾ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. ആയതിനാൽ തോക്കുപാറ ഇടവകയിലുള്ള കുട്ടികളുമായി ബന്ധപ്പെട്ടാണ് ഈ സാന്നിധ്യവും സൗഹാർദ്ദവും ഉണ്ടായത്. മറ്റൊരു തരത്തിലും കലോത്സവ വേദിയിൽ പൊതുവായി ജിഹാദി പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന് പ്രാഥമികമായി മനസ്സിലാക്കുന്നു.എങ്കിലും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി രൂപതാ നേതൃത്വം ജാഗ്രതയോടെ അന്വേഷണം തുടരുമെന്നും അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group