ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നു കൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു രോഗ ശാന്തികളിലൂടെയും മറ്റ് അത്ഭുതങ്ങളിലൂടെയും ആശ്വാസം നല്കിയും, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക് ദൈവത്തിന്റെ കരുണ പകർന്നുനൽകി അവരെ മോചിപ്പിച്ചും, ദൈവജനമെല്ലാം ദൈവമഹത്വം ദർശിക്കുവാൻ ഈശോയുടെ പ്രവൃത്തികളിലൂടെ ദൈവം ഇടയാക്കി. എന്നാൽ, കേവലം മൂന്നുവർഷം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല യേശുവിന്റെ രക്ഷാകരപ്രവർത്തനം. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലമെല്ലാം അത് തുടർന്നുകൊണ്ടു പോകണം എന്നതായിരുന്നു ദൈവഹിതം.
യേശു തന്റെ മരണശേഷവും താൻ തിരഞ്ഞെടുത്തുയർത്തിയ തന്റെ ശിഷ്യർ ദൈവമഹത്വത്തിനായുള്ള കാര്യങ്ങൾ തുടർന്നു കൊണ്ടുപോകേണ്ടതിനു ആവശ്യമായ അധികാരവും ശക്തിയും യേശു അവർക്ക് നൽകി. യേശു നാമത്തിൽ എല്ലാ ദുരാത്മാക്കളെയും പുറത്താക്കുവാനും രോഗങ്ങൾ സുഖപ്പെടുത്തുവാനും വചനം പ്രഘോഷിക്കുവാനുമുള്ള അധികാരമാണ് ഈശോ അവർക്ക് നൽകിയത്. യേശുവിൽനിന്നും ശിഷ്യന്മാർ സ്വീകരിച്ച ഈ അധികാരം ഇന്നും നമുക്ക് ലഭ്യമാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ്, യേശു തന്ന അധിക്കാരവും ശക്തിയും ഉപയോഗിച്ച് നമ്മെയും സമൂഹത്തെയും പാപത്തിന്റെയും രോഗത്തിന്റെയും ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കാൻ നമുക്കാവുന്നുണ്ടോ?
ദൈവമക്കളായ നാം എല്ലാവർക്കും ദൈവം ശക്തി പകരുന്നു. ദൈവം നമ്മെ പരാജിതരോ ദുഃഖിതരോ ആയി കാണുവാൻ ആഗ്രഹിക്കുന്നില്ല. ശക്തിക്കായി കർത്താവിനെ ആശ്രയിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്ന് സങ്കീർത്തനം പറയുന്നു. കർത്താവ് നാം ഓരോരുത്തർക്കും വിജയം നൽകുന്ന യോദ്ധാവാണ്. കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും. ദൈവത്തിൽ ആശ്രയിക്കാനുള്ള മടിയും സന്നദ്ധ ഇല്ലായ്മയും കാരണം പലപ്പോഴും അർഹിക്കുന്ന വിജയങ്ങൾ പോലും നേടിയെടുക്കുവാൻ കഴിയാതെ വരുന്നു. പൂർണ്ണമനസ്സോടെ നാം ദൈവത്തിൽ ആശ്രയിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group