അനര്‍ഹര്‍ കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാര്‍ഡുകള്‍ തിരിച്ചെടുക്കാൻ കര്‍ശന നടപടി : മന്ത്രി ജി.ആര്‍. അനില്‍

അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകള്‍ തിരിച്ചെടുത്ത് അർഹരായവർക്കു നല്‍കുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ.അനില്‍. 2023 ഒക്ടോബർ 10 മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസില്‍ ലഭിച്ച അപേക്ഷകളും പരിഗണിച്ചു പുതുതായി 45127 പേർക്കു മുൻഗണനാ റേഷൻ കാർഡ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇതുവരെ 3,67,786 കുടുംബങ്ങള്‍ക്കു മുൻഗണനാ കാർഡ് നല്‍കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വിതരണം ചെയ്യുന്ന 45127 കാർഡുകള്‍ കൂടി ചേരുമ്ബോള്‍ 4,12,913 കുടുംബങ്ങള്‍ക്കു മുൻഗണനാ കാർഡ് ലഭ്യമാകും. റേഷൻ സാധനങ്ങള്‍ വാങ്ങാൻ മാത്രമല്ല, ചികിത്സാ സൗജന്യം ഉറപ്പാക്കാനും മുൻഗണനാ കാർഡിലൂടെ കഴിയും. അർഹതയുള്ള പല കുടുംബങ്ങള്‍ക്കും പല കാരണങ്ങള്‍കൊണ്ടും മുൻഗണനാ റേഷൻ കാർഡ് അപേക്ഷ നല്‍കി വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. അനർഹമായി മുൻഗണനാ കാർഡ് കൈവശംവച്ചിരിക്കുന്നവർ എല്ലാവരും കാർഡ് ഉപേക്ഷിച്ചിട്ടില്ലെന്നും ഉറപ്പുണ്ട്. ഇനിയും അനർഹരുടെ കൈകളിലിരിക്കുന്ന റേഷൻ കാർഡ് കർശന നടപടികളിലൂടെ തിരിച്ചെടുത്ത് അർഹരായവർക്കു നല്‍കും. ഇതിനായുള്ള ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി കർശനമായി നടപ്പാക്കും. അനർഹമായി ആരെങ്കിലും മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group