60 വർഷങ്ങൾക്ക്‌ മുമ്പ് മോഷണം പോയ ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപം കണ്ടെത്തി

ഫ്രാൻസിലെ മോണ്ടിവില്ലിയേഴ്സിലെ ആശ്രമ ദേവാലയത്തിൽ നിന്നും മോഷണം പോയിരുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപം തിരിച്ചു കിട്ടി.

60 വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ട രൂപമാണ് തിരികെ ലഭിച്ചത്. 1968 മാർച്ചിലാണ് മോണ്ടിവില്ലിയേഴ്സിൽ നിന്നും ഈ രൂപം മറ്റു 10 രൂപങ്ങൾക്കും പെയിന്റിങ്ങുകൾക്കുമൊപ്പം മോഷണം പോയത്.

കല്ലറയിൽ നിന്നും ഉത്ഥിതനായി പുറത്തു വരുന്ന ക്രിസ്തുവിന്റെ രൂപമാണ് ഇത്.

നഷ്ടപ്പെട്ട മറ്റു ശില്പങ്ങളും ചിത്രങ്ങളും തിരികെ ലഭിച്ചിട്ടില്ല. സർക്കാർ സംരക്ഷണമുള്ള ദേശീയ സ്മാരകങ്ങളിൽ പെടുന്നതാണ് നഷ്ടപ്പെട്ട ഈ അമൂല്യ വസ്തുക്കൾ. തിരകെ ലഭിച്ച ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപത്തെ ആബിയിലെ കൊണ്ടോർസെറ്റ് ലൈബ്രറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m