ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവ്

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണo ഇസ്രായേലിൽ വർദ്ധിക്കുന്നുവെന്ന് ജെറുസലേം ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ട്.

രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തോടുള്ള ശത്രുത ചില പ്രാദേശിക കമ്മ്യൂണിറ്റികളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഭവമാണെങ്കിലും, അത് ഇപ്പോൾ കൂടുതൽ കഠിനമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നു റോസിംഗ് സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണങ്ങള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഇടയില്‍ വർദ്ധിച്ചുവരുന്ന അരക്ഷിതബോധം ഉളവാക്കുന്നുണ്ട്.

2023-ൽ ക്രൈസ്തവ ദേവാലയ വക സ്വത്തുക്കൾക്ക് നേരെ 32 ആക്രമണങ്ങളും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏഴ് അക്രമാസക്തമായ ആക്രമണങ്ങളും 11 വാക്കാലുള്ള ഉപദ്രവവും സെമിത്തേരി അവഹേളിച്ചതും വൈദികര്‍ക്കും തീർത്ഥാടകർക്കും നേരെ യഹൂദര്‍ തുപ്പിയ മുപ്പതോളം ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മിഷ്ണറി പ്രവർത്തനം ഇസ്രായേലിൽ നിയമവിരുദ്ധമല്ലായെങ്കിലും ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group