പാക് ക്രൈസ്തവ വിശ്വാസിയുടെ വധശിക്ഷ റദ്ദ് ചെയ്ത്‌ ലാഹോർ കോടതി .

പാകിസ്ഥാനിൽ മതനിന്ദ കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപെട്ട സാമൻ ഖാസീഹിൻ്റെ വധശിക്ഷ റദ് ചെയ്തുകൊണ്ട് ലാഹോർ കോടതി ഉത്തരവിട്ടു. ആറ് വർഷമായി ജയിലിൽ കഴിയുന്ന സാമന’ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാക് ക്രൈസ്തവ സമൂഹം . 2014 മാർച്ചിനാണ് വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരിൽ സാമൻ ഖസിഹ് അറസ്റ്റുചെയ്യപ്പെട്ടത്. ഒരു മുസ്ലിം യുവാവുമായുള്ള സംസാര വേളയിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഖസാഹിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്ന് ഖസീഹ് താമസിച്ചിരുന്ന കോളനിയും ആക്രമണത്തിനിരയായി. തന്നെ മനഃപൂർവം കുടുക്കാൻ ചില വ്യക്തികൾ നടത്തിയ ഗൂഢ താല്പര്യമാണ് അറസ്റ്റിനു പിന്നിലെന്ന് സാമൻ പറഞ്ഞിരുന്നു. നിരന്തരമായ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ആശ്വാസകരമായ വിധി ലഭിച്ചതെന്ന് സാമന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പതീറ്റാണ്ടുകളായി രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരല്ലെന്നും പാക് പീനൽ കോഡ് സെഷൻ 295 – C മതനിന്ദ നിയമം ന്യൂനപക്ഷങ്ങളെ മാത്രം ലക്‌ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ 1500 മതനിന്ദ കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 288 പേർ മതനിന്ദയുടെ പേരിൽ ജയിൽ വാസം അനുഭവിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group