കണ്ണീർ ഒഴിയാതെ ഒഡീഷ; രണ്ട് ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്ന് ആഴ്ചകൾ കഴിയുമ്പോ ഒറീസയിൽ നിന്ന് മറ്റൊരു ദുരന്ത വാർത്ത കൂടി റിപ്പോർട്ട് ചെയ്യുന്നു.

ഗഞ്ചം ജില്ലയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ വൻ വാഹനാപകടത്തിൽ 12 പേർ മരിച്ചു. ഏഴുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ബസും പബ്ലിക് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേരും ബന്ധുക്കളുമടക്കം 12 പേർ മരിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പരിക്കേറ്റ ഓരോ വ്യക്തിക്കും ചികിത്സയ്ക്കായി പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ 30,000 രൂപ അനുവദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group