ഗള്‍ഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കാനൊരുങ്ങി ഭാരതം

സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലും രൂപരേഖ തയ്യാറാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഉള്‍പ്പെടാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും വലിയൊരു ഒഴുക്ക് പമ്പരാഗതമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ടുവരുന്നുണ്ടെന്നതിനാല്‍ കരാറിലൂടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വലിയൊരു വിപണിയാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതുപോലെ തന്നെ മേഖലയില്‍ വിസയില്‍ ഇളവും പ്രതീക്ഷിക്കുന്നുണ്ട്. പകരം നിക്ഷേപമാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപക്ഷവും ഇത്തരത്തിലൊരു കരാറിന് താത്പര്യപ്പെടുന്നതായും അവര്‍ പറഞ്ഞു. അതേസമയം, നിര്‍ദിഷ്ട ഉടമ്പടിക്കുവേണ്ടിയുള്ള വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിസിസിയില്‍ ഉള്‍പ്പെട്ട ആറുരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ ഇത്തരമൊരു കരാറിന് ഒരുവര്‍ഷം മുമ്പ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കരാറിലെ ചില വിഭാഗങ്ങളില്‍ എതിര്‍പ്പുകളുണ്ടായിരുന്നതിനാല്‍ കാലതാമസം നേരിടുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group