ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ മറികടന്ന് ഭാരതം. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ ഉയര്‍ന്നു.
അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67,00,000 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്. ദ വേള്‍ഡ് റാങ്കിംഗിന്റെ എക്സ് പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ ദേശീയപാതകളുടെ നീളം 59 ശതമാനമാണ് വര്‍ദ്ധിച്ചത്. ദേശീയപാതകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ചൈനയെ കടത്തിവെട്ടാൻ കാരണം. 2013-14-ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-23-ല്‍ 1,45,240 കിലോമീറ്ററായി ഉയര്‍ന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022-ല്‍ വരെ ഇന്ത്യയുടെ റോഡ് ശൃംഖല 5.89 ദശലക്ഷം കിലോമീറ്ററുകളാണ് പിന്നിട്ടത്.
യമുന എക്‌സ്‌പ്രസ്‌വേ, മുംബൈ-പുനെ എക്‌സ്‌പ്രസ്‌വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്‌പ്രസ്‌വേ തുടങ്ങിയ പാതകള്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ റോഡ് കണക്റ്റിവിറ്റിയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന നിക്ഷേപത്തിന്റെ ഉദാഹരണമാണ്. ഒൻപത് വര്‍ഷത്തിനിടെ ഹൈവേയില്‍ നിന്നും റോഡ് നിര്‍മ്മാണത്തില്‍ നിന്നുമുള്ള വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായത്. ഒമ്ബത് വര്‍ഷത്തിനിടെ ടോള്‍ പിരിവ് വരുമാനം 4,770 കോടിയില്‍ നിന്ന് 41,352 കോടി രൂപയായി ഉയര്‍ന്നു. റോഡ് ശൃംഖല വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group