ഇന്ത്യ-മ്യാൻമാർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ നാല് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുo

മൂന്ന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര ഹൈവേ യാഥാർത്ഥ്യമാകുന്നു.
ഇന്ത്യയിൽ നിന്ന് മ്യാൻമാർ വഴി തായ്‌ലൻഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേയാണ് അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നത്.

ഒന്നിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, ഗതാഗതത്തിനും വ്യാപാരത്തിനും മുതൽക്കൂട്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളിലുടനീളമുള്ള തടസ്സമില്ലാത്ത യാത്രയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ ഹൈവേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ രാജ്യങ്ങൾ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group