തെരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സമൂഹം.

ഇന്ത്യയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി വിശുദ്ധ വാരദിനങ്ങളിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സമൂഹം. കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 4 ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ത്രിപുരയിലെ ക്രൈസ്തവ സംഘടനയായ (TTADC ) രംഗത്ത് വന്നത്. ലോകത്തെമ്പാടുമുള്ള എല്ലാ ക്രൈസ്തവരും പരിശുദ്ധമായി ആചരിക്കുന്ന ഈസ്റ്റർ ദിനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് മതേതരത്വത്തിന് വെല്ലുവിളിയാണെന്ന് TTAADC നേതൃത്വം അഭിപ്രായപെട്ടു . ഒരു സമുദായത്തിന്റെ മതപരമായ ആചാരങ്ങളിൽ തടസം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് തീയ്യതികളിൽ മാറ്റം വരുത്തണമെന്ന് ത്രിപുര ആർഗത രൂപതയുടെ വക്താവ് ജോസഫ് പുലിന്തനാഥ്,,അഗർത്തലയിലെ ബിഷപ്പ് ലൂമെൻ മോണ്ടെയ്വെയും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈസ്റ്റർ ഞായറാഴ്ച നടത്തുന്ന തെരഞ്ഞെടുപ്പ് ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും വിശ്വാസത്തിന് വെല്ലുവിളിയാകുമെന്നും ബിഷപ്പ് പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സും ത്രിപുര പാർട്ടിയും മറ്റ് പാർട്ടികളും തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group