നികുതി ഇളവിനായുള്ള കന്യാസ്ത്രീകളുടെ പോരാട്ടത്തെ ഉന്നത നീതിപീഠം അംഗീകരിച്ചു.

കേരളത്തിൽ താമസിക്കുന്ന 35000 ലധികം കന്യാസ്ത്രീകളുടെ കോൺമെൻറ് കെട്ടിടങ്ങൾക്ക് നികുതി നൽകണമെന്നുള്ള സർക്കാർ തീരുമാനത്തിനെതിരെ കന്യാസ്ത്രീകൾ നൽകിയ അപ്പീലിൽ മേൽ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതിപീഠം അനുകൂല വിധി പുറപ്പെടുവിച്ചു. ഈ ഉത്തരവ് ഞങ്ങൾക്ക് മാത്രമല്ല സംസ്ഥാനത്തെ മറ്റ് മതവിഭാഗങൾക്കും ഗുണം ചെയ്യുമെന്ന് കോതമംഗലം പ്രവിശ്യ മേധാവി മദർ സുപ്പീരിയർ ഗ്രേസ് കൊച്ചുവളലയത്തിൽ പറഞ്ഞു. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ പുതുതായി നിർമിച്ച കോൺവെന്റിന് കെട്ടിടംത്തിനു നികുതി ഇളവ് നൽകാൻ റെവന്യൂ അധികാരികൾ വിസമ്മതിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. 1975 ലെ കേരള കെട്ടിട നികുതി നിയമമനുസരിച്ച് ലാഭകരമായ ബിസിനെസ്സിൽ ഏർപ്പെടുത്തവരെ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകളുടെ വാദം സർക്കാർ അംഗീകരിക്കൻ വിസമ്മതിച്ചു. തുടർന്ന് 2004 ൽ കേരള ഹൈ കോടതിയെ സമീപിച്ചപ്പോൾ തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വിസ്സമ്മതിച്ചു.തുടർന്ന് 2012 ൽ സുപ്രീം കോടതിയെ സമീപിച്ചു. അതിനുശേഷം വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ആശ്വാസകരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിധിയിൽ വളരെ സന്തോഷമുള്ളതായി മദർ സുപ്പീരിയർ അഭിപ്രായപ്പെട്ടു. മതപരമോ ജീവകാരുണ്യ പരമോ വിദ്യാഭ്യാസ പരമോ ആയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കി കൊണ്ടാണ് സുപ്രീം കോടതി ഇപ്പോൾ വിധിപ്രഖ്യാപിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group