വ്യാജ മതപരിവർത്തന ആരോപണം കന്യാസ്ത്രീയുടെ അറസ്റ്റിൽ ഹൈക്കോടതി ജാമ്യം നൽകി

മധ്യപ്രദേശിൽ വ്യാജ മതപരിവർത്തനം ആരോപിച്ചു അറസ്റ്റ് ചെയ്ത സേക്രട്ട് ഹാർട്ട് കോൺമെൻറ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഭാഗ്യയുടെ അറസ്റ്റിൽ ഹൈ കോടതി ജാമ്യം നൽകികൊണ്ട് ഉത്തരവിറക്കി. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടു. അധ്യാപികയും സഹപ്രവർത്തകയും മായ ഹിന്ദു സ്ത്രീയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചണ് കത്തോലിക്കാ കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തത്, വിചാരണ കോടതി ജാമ്യം നിഷേധിച്ച കേസിൽ സിസ്റ്ററുടെ നിരപരാധിത്വം തെളിയിക്കാൻ ഉന്നത നീതിപീഠത്തെ സമീപിക്കുമെന്ന് രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ആയ ഫാദർ പോൾ വർഗീസ് പറഞ്ഞിരുന്നു,കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തെളിവുകളില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു,
പോലീസ് അന്വേഷണം തുടരുന്നതിനാൽ ആവശ്യമുള്ളപ്പോൾ അന്വേഷണത്തിന് പങ്കുചേരാനും കൂടുതൽ വാദം കേൾക്കുവാനായി ഏപ്രിൽ ഏഴിലേക്ക് കേസ് മാറ്റിയതായും ജസ്റ്റിസ് ശ്രീധരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group