ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാൻമാർക്ക് ആദരവുമായി ഇന്ത്യൻ റെയിൽവേ.

വീരമൃത്യു വരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്ററ് കേണല്‍ അരുണ്‍ ഖേത്രപല്‍ തുടങ്ങിയവരുടെ പേരുകൾ ട്രെയിൻ എഞ്ചിനുകൾക്ക് നൽകികൊണ്ടാണ് ഇന്ത്യൻ റെയിൽവേ ആദരവ് കാണിച്ചത്.

ഉത്തര റെയില്‍വേയുടെ ഡീസൽ എഞ്ചിനിനാണ് ജവാന്‍മാരുടെ പേര് നൽകിയത്.

“നമ്മുടെ ജവാന്‍മാരോടുള്ള ആദരസൂചകമായി ഉത്തര റെയില്‍വേ പുതിയ ഡീസൽ എഞ്ചിനുകള്‍ക്ക് വീരമൃത്യു വരിച്ച ജവാന്‍മാരുടെ പേര് നല്കുകയാണെന്നും രാജ്യത്തിനായി അവര്‍ ചെയ്ത ത്യാഗത്തെ സ്മരിക്കുന്നുവെന്നും” ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനൊപ്പമാണ് പേരുകള്‍ നല്‍കിയ ട്രെയിൻ എഞ്ചിനുകളുടെ ചിത്രവും വിഡിയോയും റെയില്‍വേ പങ്കുവെച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group