വരുന്നു നാണയ എടിഎമ്മുകള്‍; സംസ്ഥാനത്തെ ആദ്യ എടിഎം കോഴിക്കോട് ജില്ലയില്‍

ഇനി മുതല്‍ നാണയ എടിഎമ്മുകളും എത്തുകയാണ്. രാജ്യത്തെ 12 നഗരങ്ങളിലാണ് ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാവുന്ന കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുക.

നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതി. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ മെഷിനുകള്‍ സ്ഥാപിക്കുക.

ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായിരിക്കും മെഷിനുകള്‍ സ്ഥാപിക്കുന്നത്.

റിസര്‍വ് ബാങ്ക് ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം, കേരളത്തില്‍ നിന്ന് കോഴിക്കോട് ജില്ല മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങങ്ങള്‍ വേണമെങ്കിലും ഉപഭോക്താവിന് സ്‌കാന്‍ ചെയ്തെടുക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group