കാ​ല​ഹ​ര​ണ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​ ന​യ​ങ്ങ​ളും ഘ​ട​നാ​വ്യ​വ​സ്ഥി​തി​ക​ളും ന​വീ​ക​രി​ക്ക​ണം : മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി

കോട്ടയം : യു​വ​ജ​ന​ങ്ങ​ളു​ടെ കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കു​വാ​ന്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​ന​യ​ങ്ങ​ളും ഘ​ട​നാ​വ്യ​വ​സ്ഥി​തി​ക​ളും ന​വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് കർദിനാൾ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി.

സീ​റോ​മ​ല​ബാ​ര്‍ സി​ന​ഡ​ല്‍ ക​മ്മി​റ്റി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ ന​യ​ത്തെ സം​ബ​ന്ധി​ച്ച ഏ​ക​ദി​ന​ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ​ വി​ദ്യാ​ഭ്യാ​സ​ ന​യം പൂ​ര്‍ണ​മാ​യും ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ക്ര​മ​ത്തി​ലേ​ക്ക് ഭാ​ര​ത​ത്തി​ന് എ​ത്തി​ച്ചേ​രാ​നാ​കു​മെ​ന്ന് യോ​ഗാ​ധ്യ​ക്ഷ​നും പാ​ലാ രൂ​പ​ത ബി​ഷ​പു​മാ​യ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ഒ​രു വ്യ​ക്തി​യെ ജീ​വി​ക്കു​വാ​ന്‍ പ​രി​ശീ​ലി​പ്പി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന് ത​ല​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ലാ രൂ​പ​ത ബി​ഷ​പ് എ​മെരി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍, കോ​ള​ജ് മാ​നേ​ജ​രും മു​ഖ്യ​വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, പാ​ലാ രൂ​പ​ത കോ​ര്‍പ​റേ​റ്റ് സെ​ക്ര​ട്ട​റി​യും സീ​റോ​മ​ല​ബാ​ര്‍ സി​ന​ഡ​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ഫാ. ​ബ​ര്‍ക്കു​മാ​ന്‍സ് കു​ന്നും​പു​റം, പ്രി​ന്‍സി​പ്പ​ല്‍ റ​വ. ഡോ. ​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group