ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും നിന്ദിക്കുന്ന ഇതരമത വിഭാഗത്തിന്റെ പ്രാർത്ഥനകളും പ്രസംഗങ്ങളും നിര്‍ത്തണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ശക്തമായ നടപടി എടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
പ്രവാചക നിന്ദയെക്കുറിച്ച് പരാതികളും ഭീഷണികളും ഉയർത്തുന്നവര്‍ മറ്റു മതങ്ങളെയും വിശ്വാസത്തെയും അവഹേളിക്കുന്നത് തിരുത്താനും തയ്യാറാകണം.
ക്രിസ്തുവിനെക്കുറിച്ചു നിരന്തരം നിന്ദിച്ചു പറയുന്നത് ക്രൈസ്തവ വിശ്വാസികളില്‍ ആഴത്തിലുള്ള മുറിവുകളും വേദനയും ഉണ്ടാക്കുന്നുണ്ട്. അതിനെ ന്യായീകരിച്ചു ചില മതപണ്ഡിതര്‍ വരെ കടന്നു വരുന്നത് കുറ്റകരമാണ്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് നിവേദനം നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group