പുതിയ അധ്യയനവർഷത്തിന്‍റെ തുടക്കത്തില്‍ എല്ലാ സ്കൂളുകളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കേരള വനിതാ കമ്മീഷൻ ശുപാർശ നല്‍കി.
അധ്യാപക രക്ഷാകർത്തൃ സംഘടന (പിടിഎ) രൂപീകരണവും പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനവും സർക്കാർ മാർഗനിർദേശം പാലിച്ചായിരിക്കണമെന്ന നിർദേശം എല്ലാ സ്കൂളുകള്‍ക്കും നല്‍കണമെന്നും ശുപാർശ ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഓഫീസില്‍ എത്തി സന്ദർശിച്ച കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവിയും വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശുപാർശ കൈമാറി.
ഇന്‍റേണല്‍ കമ്മിറ്റി കൃത്യമായി യോഗം ചേരുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം. അധ്യാപികമാരുടെ പരാതിയിലാണ് പല വിദ്യാലയങ്ങളിലും പോഷ് ആക്‌ട് അനുശാസിക്കുന്ന ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടില്ല എന്ന് മനസിലാകുന്നത്. കമ്മിറ്റി രൂപീകരിച്ചിട്ടുള്ളിടത്തുതന്നെ കൃത്യമായി യോഗം ചേരുകയോ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
സ്കൂള്‍ പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഈ സർക്കുലറിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായല്ല പല സ്കൂളുകളിലും പിടിഎ കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനവും നടക്കുന്നതെന്നും വനിതാ കമ്മീഷനു മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശുപാർശ സമർപ്പിച്ചിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group