ത്രിദ്വൈക ദൈവത്തിന്റെ ഐക്യവും സ്നേഹവും ജീവിക്കുക : ഫ്രാൻസിസ് മാർപാപ്പ

ത്രിദ്വൈക ദൈവത്തിന്റെ ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുവാൻ ആഗോളക്രൈസ്തവ ഫോറത്തിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് മാർപാപ്പ.

ക്രിസ്തുവിന്റെ അനുയായികൾ എന്ന പൊതുവായ സവിശേഷതയോടെ, ലോകമെമ്പാടും നിന്നെത്തിയ ക്രൈസ്തവർ ഒരുമിച്ചു കൂടുന്ന ഒരു ഇടമെന്ന നിലയിൽ സമകാലിക ക്രൈസ്തവികതയുടെ ഒരു വർണ്ണചിത്രമായി ആഗോള ക്രൈസ്തവ ഫോറത്തിന്റെ ഈ വർഷത്തെ പൊതുസമ്മേളനം മാറുന്നുവെന്ന് പാപ്പ പറഞ്ഞു.

ആഫ്രിക്കൻ രാജ്യമായ ഘാനയിലെ ആക്രയിൽ ഏപ്രിൽ പതിനഞ്ച് മുതൽ ഇരുപത് വരെ തീയതികളിൽ നടക്കുന്ന സംഘടനയുടെ നാലാമത് ലോകസമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് ക്രൈസ്തവ ഐക്യം ലോകത്തിന് മുൻപിൽ സാക്ഷ്യപ്പെടുത്തുന്നതിനെ പാപ്പ അഭിനന്ദിച്ചത്.

ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ സെക്രട്ടറി മോൺസിഞ്ഞോർ ഫ്ളാവിയ പാച്ചേയാണ് പരിശുദ്ധപിതാവിന്റെ സന്ദേശം വായിച്ചത്. “ലോകം അറിയാൻ വേണ്ടി (യോഹ. 17, 23) എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഈ വർഷത്തെ സമ്മേളനത്തിൻ്റെ ആദ്യഭാഗം ഏകവും ത്രിത്വവുമായ ദൈവത്തിൻ്റെ ഐക്യവും സ്നേഹവും തങ്ങളുടെ വ്യക്തിജീവിതങ്ങളിലും സഭാജീവിതത്തിലും ജീവിക്കാനും അതുവഴി ഭിന്നതകളാലും ശത്രുതയാലും മുറിവേൽക്കപ്പെട്ട ഒരു ലോകത്തിനുള്ള ക്രൈസ്തവസാക്ഷ്യമായി മാറാനും നിങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group