ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി ഇറ്റാലിയൻ ജനത

ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിൽ പരിക്കുകളേൽക്കുന്ന കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട്, സഭയോടൊപ്പം ചേർന്ന് ഇറ്റാലിയൻ സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് വിദഗ്‌ധചികിത്സ ഉറപ്പാക്കുകയാണ് ആദ്യഘട്ട പ്രവർത്തനം.

പരിക്കേറ്റ 11 കുഞ്ഞുങ്ങളെയും കൊണ്ടുള്ള ആദ്യ വിമാനം ജനുവരി 29-ാം തീയതി വൈകുന്നേരം റോമിലെ ചംപീനോ വിമാനത്താവളത്തിലെത്തി. ഇവരെ, പരിക്കുകളുടെ അടിസ്ഥാനത്തിൽ റോമിലെ ബംബിനോ ജെസു, ജെനോവയിലെ ഗസ്ലിനി, ബൊളോഞ്ഞയിലെ റിറ്റ് സൊളി, ഫ്ലോറെൻസിലെ മേയർ തുടങ്ങിയ ശിശുവിഭാഗ പരിചരണത്തിനുള്ള ആശുപത്രികളിലേക്കു മാറ്റും. ഗാസയിലെ യുദ്ധത്തിൽ ഇരകളായവർക്കായി അന്താരാഷ്ട്ര രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി.

ഇറ്റലി ചെയ്യുന്ന സ്തുത്യർഹമായ ഈ സേവനങ്ങൾക്ക് വിശുദ്ധനാടിന്റെ ചുമതലയുള്ള ഫാ. ഫാൽത്താസ് ഹൃദയപൂർവമായ നന്ദിയർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group