പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ജാപ്പനീസ് സന്യാസിനിയായ സി. ആഗ്നസ് സസാഗാവ അന്തരിച്ചു.
‘ഔവർ ലേഡി ഓഫ് അകിത’ എന്ന പേരിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളുടെ ഒരു പരമ്പര തന്നെ സിസ്റ്റർ ആഗ്നസിനു ലഭിച്ചിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാൽ ചികിത്സയിലായിരുന്നു സിസ്റ്റർ. 93 വയസായിരുന്നു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്മെയ്‌ഡ്‌സ് ഓഫ് ദി ഹോളി യൂക്കരിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റർ.
കന്യകാമറിയം സിസ്റ്റർ ആഗ്നസിനു നൽകിയ ദർശനങ്ങളിൽ മനുഷ്യ വംശത്തിനുള്ള ശക്തമായ മുന്നറിയിപ്പുകളും ജപമാല പ്രാർത്ഥന ചൊല്ലുവാനും പശ്ചാത്തപിക്കുവാനും ഉള്ള ആഹ്വാനം ഉൾച്ചേർന്നിരുന്നു. നീഗാറ്റയിലെ പ്രാദേശിക ബിഷപ്പ് ജോൺ ഷോജിറോ ഇറ്റോ എട്ട് വർഷത്തെ അന്വേഷണത്തിനൊടുവിൽ 1984 ഏപ്രിലിൽ ഔവർ ലേഡി ഓഫ് അകിതയെ വണങ്ങാൻ രൂപതയിലെ വിശ്വാസികൾക്ക് അനുവാദം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group