പുതുവര്‍ഷത്തെ വരവേൽക്കാന്‍ പുത്തന്‍ വഴിയിലൂടെ ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും

പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും.

പുതിയൊരു പുലരി എന്ന മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് പ്രതേകത.

അമേരിക്കയില്‍ നിന്ന് ടിന്റുവും ലണ്ടനില്‍ നിന്ന് അനീഷ് ജോര്‍ജും ഇന്ത്യയില്‍ നിന്ന് ഫാ.വിപിന്‍ കുരിശുതറയും ഫാ.വിനില്‍ കുരിശുതറയും സോണി ആന്റണിയുമാണ് ഗാനം ആലപിക്കുന്നത്. ഇതിനകം നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ എസ് തോമസാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

പ്രിന്‍സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്ന ഓര്‍ക്കസ്‌ട്രേഷനും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group