ജെ.ബി. കോശി കമ്മീഷൻ നിർദേശങ്ങൾ ഉടൻ നടപ്പാക്കും : മന്ത്രി പി. രാജീവ്

ജെ .ബി. കോശി കമ്മീഷൻ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്.

കെആർഎൽസിസിയുടെ 43-ാമത് ജനറൽ അസംബ്ലി എറണാകുളം ആശീർഭവനിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. കെആർഎൽസിസി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലെ 12 ആവശ്യങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കെആർഎൽസിബിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായി ഇടപെട്ട് ആരെ അധികാരത്തിൽ കൊണ്ടുവരണമെന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് രാജ്യത്തു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങിൽ ആദരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m