മാർപാപ്പയുടെ ഇന്ത്യാസന്ദർശനം സ്വാഗതാർഹം: മാർ ജോസഫ് കളത്തിപ്പറമ്പിൽ

തിരുവനന്തപുരം :ഫ്രാൻസിസ് പാപ്പായുടെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട വാർത്ത തികച്ചും സ്വാഗതാർഹമാണ് എന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിൽ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിലും വത്തിക്കാൻ ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം ലോകസമാധാനത്തിനും പ്രകൃതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ് അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രസ്താവന ഭാരതത്തിലെ കത്തോലിക്കർക്ക് മാത്രമല്ല മുഴുവൻ ജനങ്ങൾക്കും സന്തോഷം ഉളവാക്കുന്ന കാര്യമാണെന്നു ആർച്ച് ബിഷപ്പ് പറഞ്ഞു .എത്രയും പെട്ടെന്ന് ഫ്രാൻസിസ് പാപ്പായുടെ ഭാരത സന്ദർശനം യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group