ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക : എസ്.എം.വൈ.എം

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജെസ്സ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്.

എസ്.എം.വൈ.എം. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സീറോമലബാർ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന കേരളാ റീജിയൺ രൂപതാ പ്രതിനിധി സംഗമം ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ നീതിനിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിനെ അപലപിക്കുകയും ചെയ്തു.

യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര, കേരള റീജിയൺ പ്രസിഡന്റ് ശ്രീ. വിശാഖ് തോമസ്, ആനിമേറ്റർ സി. ജിൻസി എം.എസ്.എം.ഐ. തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group