ജെറുസലേം, കൊളംബിയ കാബൂള്‍, അക്രമങ്ങള്‍ക്കെതിരേ മാര്‍പാപ്പ

ജെറുസലേമില്‍ ഇസ്രയേല്‍ പോലീസും പലസ്തീന്‍ പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷത്തില്‍ ആശങ്ക അറിയിച്ച് മാർപാപ്പ.തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ആക്രമണത്തെക്കു റിച്ചുള്ള തന്റെ ആശങ്കയും ദുഃഖവും പ്രകടമാക്കിയത്. ജെറുസലേമിലെ സംഭവ വികാസങ്ങളെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. ജെറുസലേം അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല, കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെയെന്ന് ഞാന്‍ പ്രാർത്ഥിക്കുന്നു. മാർപാപ്പ പറഞ്ഞു.
അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നല്‍കിയ പാപ്പയുടെ ട്വീറ്റില്‍ അഭ്യര്‍ഥിച്ചു. ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാർത്ഥനയുടെ അന്ത്യത്തിലും പാപ്പ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group