ജെ​സ്‌­​ന­​യുടെ തിരോധാനം പുതിയ വഴിത്തിരിവിലേക്ക്

മു­​ണ്ട­​ക്ക­​യം : ജെ​സ്‌­​ന­യുടെ തിരോധാനo സംബന്ധിച്ച പുതിയ ആരോപണവുമായി പിതാവ്. ജെ​സ്‌­​ന­​യെ അ­​പാ­​യ­​പ്പെ­​ടു­​ത്തി­​യ­​താ­​ണെ­​ന്നാണ് അ­​ച്ഛ​ന്‍ ജെ­​യിം­​സ് പറയുന്നത്.

ജീ­​വ­​നോടെ ഉ­​ണ്ടാ­​യി­​രു­​ന്നെ­​ങ്കി​ല്‍ ഒ­​രി­​­​ക്ക­​ലെ­​ങ്കി​ലും ത­​ന്നെ ബ­​ന്ധ­​പ്പെ­​ട്ടേ­​നേ­​യെ​ന്നും അ­​ദ്ദേ­​ഹം മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ്ര­​തി­​ക­​രി​ച്ചു.

ലോ­​ക്ക​ല്‍ പോ­​ലീ­​സി­​ന്‍റെ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ വീ​ഴ്­​ച സം­​ഭ­​വി­​ച്ചു. മ­​ക​ള്‍ മു­​ണ്ട​ക്ക­​യം വി­​ട്ട് പോ­​യി­​ട്ടു­​ണ്ടാ­​വി​ല്ല. ജെ​സ്‌­​ന­​യെ അ­​പാ­​യ­​പ്പെ­​ടു­​ത്തി­​യ­​താ­​ണെ­​ന്ന് താ​ന്‍ സ്വ­​ന്ത­​മാ­​യി ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ബോ­​ധ്യ­​പ്പെ­​ട്ടു.

നേ​ര­​ത്തേ സം​ശ­​യം തോ​ന്നി­​യ ജെ­​സ്‌­​ന­​യു­​ടെ സു­​ഹൃ​ത്തും താ­​നും അ​ട­​ക്കം നു­​ണ­ പ​രി­​ശോ­​ധ­​ന­​യ്­​ക്ക് വി­​ധേ­​യ­​രാ​യി.

ജെ​സ്‌​ന ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തി­​രു­​വ­​ന­​ന്ത­​പു­​രം ചീ­​ഫ് ജു­​ഡീ­​ഷ​ല്‍ മ­​ജി­​സ്‌­​ട്രേ­​റ്റ് കോ­​ട­​തി­​യി​ല്‍ ജെ​യിം​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ശ​യ​മു​ള​ള അ​ജ്ഞാത സു​ഹൃ​ത്തിനെക്കുറി​ച്ച് വി​വ​രം ന​ല്‍​കി​യി​ട്ടും സി​ബി​ഐ അ​ന്വേ​ഷി​ച്ചി​ല്ല.

ജെ​സ്‌​ന​യോട് ര​ഹ​സ്യ​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചി​രു​ന്ന സു​ഹൃ​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്. സി​ബി​ഐ പു​റ​കി​ല്‍ ഉ​ണ്ടെ​ന്ന് ബോ​ധ്യ​മാ​യാ​ല്‍ അ​ജ്ഞാത സു​ഹൃ​ത്ത് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​മെ​ന്ന് ഭ​യ​മു​ള്ള​താ​യും പി​താ​വ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m