മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ് : ഫ്രാൻസിസ് മാർപാപ്പാ

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന ഐബറോ-അമേരിക്കൻ രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച്, അയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ ഉദ്ബോധനം.

പരിവർത്തന നീതിയുടെ സാങ്കേതികമായ വിവരണം എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

നീതി എന്ന വാക്കിന്റെ അർത്ഥം നീതിന്യായ പ്രക്രിയകളിൽ പങ്കാളികളാ കാത്തവർക്ക് മനസിലാക്കുക എളുപ്പമല്ലെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. തുടർന്ന്, ‘പരിവർത്തന നീതി’ എന്ന വാക്കിന്റെ നിർവചനവും പാപ്പാ നൽകി. “അനുരഞ്ജനവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിനായി, വൻതോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സംഘർഷത്തിൻ്റെയോ, അടിച്ചമർത്തലിൻ്റെയോ സാഹചര്യത്തിന് ശേഷം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെയും, വിധിനിർണ്ണയങ്ങളുടെയും സമഗ്രമായ നടപടിക്രമങ്ങളെയാണ് പരിവർത്തന നീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്”, പാപ്പാ പറഞ്ഞു. അതിനാൽ ഇത് സാമൂഹികബന്ധങ്ങളെ ഇഴുകിച്ചേർക്കുന്ന ഒരു കണ്ണിയെന്ന നിലയിൽ പ്രവർത്തിക്കുന്നു, പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m