ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.

മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ജന സംഖ്യാടിസ്ഥാനത്തിലെങ്കിലും ക്രൈസ്തവര്‍ക്ക് ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍. മറ്റാരുടെയൂം ആനുകൂല്യങ്ങള്‍ എടുത്തുകളയാനല്ല കമ്മിഷന്‍ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസ് ജെ ബി കോശി വ്യക്തമാക്കി.അഞ്ഞൂറോളം പരാതികള്‍ മാത്രം പ്രതീക്ഷിച്ച കമ്മീഷനെ അമ്പരപ്പിച്ചുകൊണ്ട് അഞ്ചുലക്ഷത്തോളം പരാതികള്‍ ലഭിച്ചത് ക്രൈസ്തവരുടെ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്നതായിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. പലമേഖലകളിലും കഴിയുന്ന ക്രൈസ്തവരുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group