കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ ജംദാർ

ന്യൂ ഡല്‍ഹി: ജസ്റ്റിസ് നിതിൻ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. നിലവില്‍ ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്.

ഈ മാസം നാലാം തിയതി ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം. സുപ്രീംകോടതി കൊളീജിയമാണ് നിതിൻ ജംദാറിന്റെ പേര് ശുപാർശ ചെയ്തത്.

മഹാരാഷ്‌ട്ര സ്വദേശിയായ ഇദ്ദേഹം 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയില്‍ നിയമിതനായത്. മുൻപ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാന്റിംഗ് കോണ്‍സലായിരുന്നു. പാലക്കാട് സ്വദേശിയും ബോംബെ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശുപാർശ ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m