ഇടുക്കി രൂപതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എതിരെ കെ. സി. വൈ. എം സംസ്ഥാന സമിതി

ഇടുക്കി രൂപതയ്ക്ക് നേരെ കേരളസ്റ്റോറി എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ. സി. വൈ. എം സംസ്ഥാന സമിതി രംഗത്ത്.

ഇടുക്കി രൂപതയ്ക്കും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമെടുത്ത മറ്റ് രൂപതകള്‍ക്കും കെ. സി. വൈ. എം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി രാജ്യമാകമാനം തീയേറ്റര്‍ പ്രദര്‍ശനം നടത്തുകയും ഒടിടിയില്‍ ലഭ്യമാകുകയും തുടര്‍ന്നു രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം നടത്തുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് നേരെ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനവും പ്രതിഷേധവും ആശങ്കാജനകമെന്ന് കെ. സി. വൈ. എം സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവതലമുറയില്‍ പ്രണയത്തിന്റെ ചതിക്കുഴികള്‍ ബോധ്യപ്പെടുത്തുക എന്ന സദുദ്ദേശപരമായ കാഴ്ചപ്പാടോടുകൂടി പ്രദര്‍ശിപ്പിച്ച സിനിമയെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയായ രീതിയല്ലെന്നും ഇതിന് മുന്‍പ് സഭയ്ക്ക് എതിരെ സിനിമയും നാടകങ്ങളും പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്ന് അത് ആവിഷ്‌കാര സ്വാതന്ത്ര്യവും കാലസൃഷ്ടിയുമായിരുന്നത്, ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കി ഇറക്കിയ ഒരു സിനിമ അത് ഇന്ന് ഒ ടി ടി പ്ലാറ്റഫോം ഉള്‍പ്പെടെ ലഭ്യമായ കാലത്ത് ബോധവല്‍ക്കരണാര്‍ദ്ധം പ്രദര്‍ശിപ്പിച്ചു എന്നത് എങ്ങനെയാണ് സമൂഹ മനസാക്ഷിക്ക് എതിരാവുന്നത് എന്നും കെ. സി. വൈ. എം സംസ്ഥാന സമിതി ഉന്നയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m