കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജനവർഷമായി ആചരിക്കാൻ കെ.സി.ബി.സി. തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിന്റെ ലോഗോ യുവജനകമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പുറത്തിറക്കി. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, തിരുവനന്തപുരം മേജർ അതിരൂപത അസി. ഡയറക്‌ടർ റവ. ഫാ. അലോഷ്യസ് തക്കേടത്ത്, തിരുവനന്തപുരം അതിരൂപത അസി. ഡയറക്‌ടർ റവ. ഫാ. ഡാർവിൻ ഫെർണാണ്ടസ്, തിരുവനന്തപുരം അതിരൂപത കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീ. സനു സാജൻ, ജനറൽ സെക്രട്ടറി പ്രീതി ഫ്രാങ്ക്ലിൻ, സെനറ്റംഗം എബിൻസ്റ്റൺ എന്നിവർ സന്നിഹിതരായിരുന്നു.
‘കണ്ണിൽ കനവും, കരളിൽ കനലും, കാലിൽ ചിറകുകളുമുള്ള ക്രൈസ്തവയുവത്വം’ എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കിയുള്ള ലോഗോ തയ്യാറാക്കിയത് ലോകയുവജനസംഗമത്തിന് ലോഗോ തയ്യാറാക്കിയ ടീമിലെ അംഗമായ ശ്രീ. പ്രവീൺ ഐസക്കാണ്. പിതാവായ ദൈവത്തിന്റെ കരുണയുള്ള കണ്ണുകളും പുത്രനായ ദൈവത്തിന്റെ തീക്ഷ്ണഹൃദയവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ അഗ്നിചിറകുള്ള കാലുകളും ക്രൈസ്തവയുവതയുടെ ലക്ഷണമായി മാറണമെന്ന ആഹ്വാനം പ്രതിഫലിക്കുന്നതാണ് യുവജനവർഷ ലോഗോ.
യുവജനവർഷത്തിന്റെ ആരംഭം കുറിക്കുന്ന ജനുവരി ഏഴാം തീയതി, ഞായറാഴ്ച ദിവ്യബലിക്കു ശേഷം ഇടവകകളിൽ പതാക ഉയർത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group