ക്രിസ്മസ് ദിനത്തിൽ പുതുമകളുമായി നോട്ര-ഡാം കത്തീഡ്രൽ

Notre Dame Cathedral with innovations on Christmas Day

പാരീസ്: ഒന്നര വർഷം മുൻപ് തീ പിടുത്തത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്രാൻസിലെ നോട്ര-ഡാം കത്തീഡ്രലിൽ പുനർനിർമ്മാണ പ്രവർത്തികൾ തുടരുന്നു. കത്തീഡ്രലിന്റെ മേൽക്കൂരയിൽ നിന്നും തീപിടുത്തത്തിൽ കത്തിനശിച്ച 200 ടൺ മെറ്റൽ സ്കാര്ഫോൾഡിങ്‌സ് നവംബർ 24-ന് വിജയകരമായി നീക്കം ചെയ്തിരുന്നു. കത്തീഡ്രലിന്റെ മേൽക്കൂരയിലെ ഉരുകിയ സ്കാർഫോൾഡിങ്‌സ് നീക്കം ചെയ്യുന്നത് മാർച്ചിൽ ആരംഭിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ഫ്രാൻസിലെ കൊറോണ വൈറസ് നടപടികൾ കാരണം ഇത് നിർത്തലാക്കുകയായിരുന്നു. 2019 ഏപ്രിൽ മാസത്തിന് ശേഷം കാര്യമായ ശുശ്രൂഷകൾ ഒന്നുംതന്നെ കത്തീഡ്രലിൽ നടന്നിട്ടില്ല. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയാവുന്നതോടെ ക്രിസ്മസ് രാവിൽ നോട്ര-ഡാം കത്തീഡ്രൽ ഗായകസംഘം സംഗീതാലാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

2019-ഏപ്രിലിന് മുൻപ് ഗായകസംഘം പ്രതിവർഷം 60-ഓളം സംഗീതനിശകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ കത്തീഡ്രലിൽ ഉണ്ടായ തീപിടുത്തവും കൊറോണ വൈറസ് വ്യാപനവും പ്രതികൂലമായ സാഹചര്യത്തിൽ നീണ്ട ഒരു ഇടവേളയ്ക്ക് കാരണമായി. ഡിസംബർ 24-ന് നടത്തപ്പെടുന്ന ക്രിസ്മസ് ദിന-ഗാനാലാപനത്തിൽ ഇരുപത് ഗായകരും രണ്ട് സോളോയിസ്റ്റുകളും ഒരു ഓർഗാനിസ്റ്റും മാത്രമാവും പങ്കെടുക്കുക. പാരീസിലെ ആർച്ച് ബിഷപ്പ് മൈക്കിൾ ഒപ്റ്റിന്റെ നേതൃത്വത്തിൽ കത്തീഡ്രലിന്റെ വികസനത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ഒരു മൾട്ടി ഡിസിപ്ലിനറി ടീമിന് രൂപം നൽകിയിട്ടുണ്ട്.

പാരീസിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമാണ് ദേവാലയത്തിൽ ക്രിസ്മസിനോടനുബന്ധമായി ഇത്തരം ഒരു ക്രിസ്മസ് സംഗീതനിശ ഒരുക്കാൻ തീരുമാനമായത്. വിശ്വാസികളുടെ സാന്നിധ്യം അനുവദനീയമല്ലാത്തതിനാൽ ലൈവായി വിശ്വാസികളിലേക്ക് ഈ പരിപാടിയെത്തിക്കാൻ വേണ്ട സജീകരണങ്ങൾ ഡിസിപ്ലിനറി ടീമിന്റെ നേതൃത്വത്തിൽ തയ്യാറാക്കാനാണ് തീരുമാനം. ഒരിടവേളയ്ക്ക് ശേഷം നടത്തുന്ന ചൈസ്മസ് ദിന പരിപാടിയിൽ വളരെ പ്രത്യേകതകൾ ഉണ്ടെന്ന് ഗായകസംഘം അറിയിച്ചിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group