വീഡിയോകളില്‍ എ.ഐ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്

വിഡിയോകളില്‍ എ.ഐ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. എ.ഐ ഉള്ളടക്കത്തിനായി യൂട്യൂബ് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചു.

റിയലിസ്റ്റിക് വീഡിയോകള്‍ നിര്‍മിക്കാൻ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇനിമുതല്‍ സ്രഷ്‌ടാക്കള്‍ വെളിപ്പെടുത്തേണ്ടിവരും.

പങ്കുവെക്കുന്ന ഉള്ളടക്കത്തില്‍ എ.ഐ ഉപയോഗിച്ച്‌ സൃഷ്ടിച്ച വിഡിയോയോ, ചിത്രങ്ങളോ ഉണ്ടായിട്ടും അത് വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. പിടിക്കപ്പെട്ടാൻ, ആ വിഡിയോ നീക്കം ചെയ്യുകയോ, യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമില്‍ നിന്ന് യൂട്യൂബറെ സസ്‍പെൻഡ് ചെയ്യുകയോ ചെയ്തേക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group