വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ ചക്കക്കൊമ്പൻ വീട് തകര്‍ത്തു

വീണ്ടും ഇടുക്കിയില്‍ കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്നയാളുടെ വീട് ആന തകർത്തു. ചക്കക്കൊമ്ബൻ എന്ന ഒറ്റയാനാണ് വീട് തകർത്തതെന്ന് ആദിവാസികള്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസവും ചക്കക്കൊമ്ബൻ പന്നിയാറിലെ റേഷൻ കട തകർത്തിരുന്നു. പന്നിയാർ എസ്റ്റേറ്റിലെ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ചുണ്ടല്‍ സ്വദേശി ആന്റണിയുടെ റേഷൻ കടയാണ് ചക്കക്കൊമ്ബൻ തകർത്തത്. കുപ്രസിദ്ധനായ അരിക്കൊമ്ബൻ സ്ഥിരമായി ഈ റേഷൻ കട തകർത്താണ് അരിയും പഞ്ചസാരയും ഭക്ഷിച്ചിരുന്നത്.

അരിക്കൊമ്ബനെനാടുകടത്തിയ ശേഷം ഈ കെട്ടിടം പുനർനിർമ്മിച്ച്‌ സുരക്ഷിതത്തിനായി ഫെൻസിംഗും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലർച്ചെ മൂന്ന് മണിയോടെ സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെടുത്ത് ഫെൻസിംഗ് തകർത്താണ് പുതുക്കി നിർമ്മിച്ച റേഷൻ കട ചക്കക്കൊമ്ബൻ ആക്രമിച്ചത്. കെട്ടിടത്തിന്റെ ഭിത്തി പൊളിച്ചടുക്കിയ ശേഷം അരിച്ചാക്കുകള്‍ പുറത്തേക്കെടുത്തിടുകയും ഇതില്‍ കുറെ അരിഭക്ഷിക്കുകയും ചെയ്തു. ചിന്നക്കനാല്‍, 301 കോളനി, സിങ്കു കണ്ടം, ആനയിറങ്കല്‍, പന്നിയാർ തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാന ശല്യം തുടർക്കഥയാകുന്നത് ആശങ്കയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m