ശുദ്ധവായുവിനായ് പതിനായിരം മരങ്ങൾ രാജ്യതലസ്ഥാനത്ത് നട്ടുപിടിപ്പിക്കുക; നിർദേശവുമായി ഹൈക്കോടതി

ന്യൂഡൽഹി : വായു മലിനീകരണം വളരെയധികം രൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം. വിവിധ ഹർജിക്കാരിൽ നിന്ന് പിഴയായി ഈടാക്കിയ 70 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കും. ഷദൻ ഫറസത്, അവിഷ്‌കർ സിംഗ്വി, തുഷാർ സന്നു, ആദിത്യ എൻ. പ്രസാദ് എന്നിങ്ങനെ നാല് അഭിഭാഷകരെ പൊതുയിടങ്ങളിലുൾപ്പെടെ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട സ്ഥലം കണ്ടെത്താനായി കമ്മിഷണർമാരായി നിയമിച്ചു. വനംവകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്ററുടെ ബാങ്ക് അക്കൗണ്ടിലേക്ക് 70 ലക്ഷത്തിലധികം രൂപ കൈമാറ്റം ചെയ്യും.

നടാനായി ചെടികൾ കണ്ടെത്തുമ്പോൾ ഓരോ തൈയ്ക്കും കുറഞ്ഞത് മൂന്നുവർഷത്തെ നഴ്‌സറി പ്രായവും കുറഞ്ഞത് 10 അടി ഉയരവും ഉണ്ടായിരിക്കണം. മരങ്ങൾ നശിക്കുകയോ കേടുപറ്റുകയോ ചെയ്താൽ, ഭൂമി ഉടമസ്ഥതയിലുള്ള ഏജൻസി ട്രീ ഓഫീസർ തത്‌സ്ഥിതി റിപ്പോർട്ട് ഫോട്ടോകൾ സഹിതം കോടതി കമ്മിഷണർമാരെ അറിയിക്കണം. ഓരോ ആറുമാസത്തിലും റിപ്പോർട്ട് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് നജ്മി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group