വിദഗ്‌ധരെ ഉൾപ്പെടുത്തികൊണ്ട് കെസിബിസി വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ സംയുക്തമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖല സംബന്ധിച്ചു പഠനം നടത്തിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.
വിശദമായ പഠനങ്ങൾ നടത്തിയതിനുശേഷമായിരിക്കും റിപ്പോർട്ടിലെ നിർദേശങ്ങളോടുള്ള ഔദ്യോഗിക നിലപാടുകൾ സ്വീകരിക്കുകയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി അറയ്ക്കൽ പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ഒന്നര വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group