ബഹ്‌റൈനിൽ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചു

അടുത്ത മാസം ബഹ്‌റൈനിൽ ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങി. നാല് ദിവസത്തെ സന്ദർശത്തിനായി അടുത്ത മാസം മൂന്നിനാണ് മാർപാപ്പ ബഹ്റൈനിലെത്തുന്നത്. അഞ്ചിന് ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് കുർബാന.

ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 24,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് മാർപാപ്പ കുർബാന അർപ്പിക്കുന്നത്. കുർബാനയിൽ പങ്കെടുക്കാൻ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും രജിസ്ട്രേഷൻ. bahrainpapelvisit.org എന്ന വെബ്‍സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group