തകർന്ന പാൽചുരം റോഡിൽ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

പാൽചുരം : ജനജീവിതം ദുസഹമാക്കി കാലങ്ങളായി തകർന്ന് കിടക്കുന്ന പാൽച്ചുരം പാതയോടുള്ള അധികാരികളുടെ അവഗണനയ്ക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, കെ.സി.വൈ.എം ചുങ്കക്കുന്ന് – മാനന്തവാടി മേഖലകളുടെ ആതിഥേയത്വത്തിൽ പാൽച്ചുരത്ത് പ്രതിഷേധ കൂട്ടായ്മയും പൊതുജന പ്രതികരണ രേഖപ്പെടുത്തലും നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മ മലയോര സംരക്ഷണ സമിതി അധ്യക്ഷൻ ഫാ. വിനോദ് പി തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാദർ സാന്റോ അമ്പലത്തറ, പാൽച്ചുരം ഇടവക വികാരി ഫാദർ ജോസ് പുളിന്താനം, കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല സെക്രട്ടറി മരിയ വലിയവീട്ടിൽ, മലയോര സംരക്ഷണ സമിതി അംഗങ്ങളായ സന്തോഷ് വെളിയത്ത്, റെജി കന്നുകുഴി എന്നിവർ പ്രതിഷേധമറിയിച്ച് സംസാരിച്ചു. കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് വിമൽ കൊച്ചുപുരക്കൽ സ്വാഗതവും, കെ.സി.വൈ.എം മാനന്തവാടി രൂപത സെക്രട്ടറി ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ നന്ദിയും അർപ്പിച്ചു സംസാരിച്ചു. നൂറുകണക്കിന് യാത്രക്കാർ റോഡിന്റെ ശോചനീയവസ്ഥക്കെതിരെ പ്രതികരിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സെക്രട്ടറി ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിയിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ്, ചുങ്കക്കുന്ന് മേഖല ഡയറക്ടർ ഫാ. സന്തോഷ് ഒറവാറംന്തറ, ഫാ. സെബിൻ ഐക്കരത്താഴത്ത്, മാനന്തവാടി മേഖല വൈസ് പ്രസിഡന്റ് റോസ്മരിയ, സെക്രട്ടറി അമ്പിളി സണ്ണി, ആനിമേറ്റർ സിസ്റ്റർ ജിനി, രൂപത സിൻഡിക്കേറ്റ് അംഗങ്ങളായ വിനീഷ് മഠത്തിൽ, ആൻമേരി തയ്യിൽ, കുര്യൻ നീലത്തുമുക്കിൽ എന്നിവർ സന്നിഹിതരായിരുന്നു. എൺപതോളം യുവജനങ്ങൾ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group