മാനന്തവാടി: രക്തദാനം മഹാദാനം എന്ന ആദർശം നെഞ്ചിലേറ്റി, രക്തദാനത്തിൽ 25 വർഷങ്ങൾ പിന്നിട്ട് മാതൃകയായ കെ എം ഷിനോജിനെ ആദരിച്ച് കെസിവൈഎം മാനന്തവാടി രൂപത .മാനന്തവാടി ഗവ. കോളേജിലെ പിഡിസി പഠന കാലത്ത് ആരംഭിച്ച ഈ മഹത്കർമ്മത്തിലൂടെ 41തവണയോളം രക്തം ദാനം ചെയ്യുവാനും, ആവശ്യമുള്ളവരിലേക്ക് രക്തം എത്തിക്കുവാനും ഷിനോജ് ശ്രദ്ധ പുലർത്തികൊണ്ടിരിക്കുന്നു.
രക്തദാനത്തെ ഭീതിയോടെ കാണുന്നവർക്കും വിമുഖത കാണിക്കുന്നവർക്കും ഷിനോജിന്റെ പ്രവർത്തികൾ പ്രചോദനമേകട്ടെ എന്ന് രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ ആശംസിച്ചു.കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ദ്വാരക മേഖല പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group