50 കോടി രൂപ സംസ്ഥാനത്തെ അതി ദാരിദ്രനിർമാർജ്ജന പരിപാടിക്കായി വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. അതിദാരിദ്ര്യം ഇല്ലാതാക്കാൻ 2025 നവംബറോടെ ലക്ഷ്യമിട്ടാണ് പണം നീക്കിവയ്ക്കുന്നത്.
1868.32 കോടി രൂപ ഗ്രാമ വികസനത്തിനും സാക്ഷരത പരിപാടിക്ക് 20 കോടിയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി രൂപയും അനുവദിച്ചു.
പുനർഗേഹം പദ്ധതിക്ക് 40 കോടി അനുവദിച്ചു. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പദ്ധതി ആണിത്. അഞ്ച് കോടി രൂപ പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിനും മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇൻഷുറൻസിന് 11 കോടിയും വകയിരുത്തി.
മത്സ്യഫെഡിന് മൂന്നു കോടി രൂപയും ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടിയും നീക്കിവച്ചു. അഞ്ച് കോടിയാണ് നീണ്ടകര വല ഫാക്ടറിക്ക് അനുവദിച്ചത്. പത്തുകോടി മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനും തീരദേശ വികസനത്തിന് പത്തുകോടി രൂപയും വകയിരുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group