കേരള പോലീസിൻ്റെ പുതിയ സൈബര്‍ വിഭാഗം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കേരള പോലീസിൻ്റെ പുതിയ സൈബർ വിഭാഗം നാളെ രാവിലെ 10.30ന് തൈക്കാട് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആൻ്റണി രാജു എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന പോലീസ് മേധാവി ഡോ.ഷൈഖ് ദർവേഷ് സാഹിബ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

വർധിച്ചുവരുന്ന സൈബർ അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിൻ്റെ ഭാഗമായാണ് പോലീസില്‍ പുതിയ സൈബർ വിഭാഗം ആരംഭിക്കുന്നത്. സൈബർ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഐജിക്ക് കീഴില്‍ 465 പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. സൈബർ ഡിവിഷൻ്റെ ഭാഗമായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, ഗവേഷണ പഠന സംവിധാനങ്ങള്‍, പരിശീലന വകുപ്പ്, സൈബർ പട്രോള്‍ യൂണിറ്റുകള്‍, സൈബർ ഇൻ്റലിജൻസ് വിഭാഗം എന്നിവ വരുന്നു. മലപ്പുറം കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group