കേരള മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ വരുന്ന അധ്യയന വർഷം മുതൽ ഓൺലൈനിൽ

കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ (കീം) വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍. ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ കേരളം, ദുബൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും.

ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍, അച്ചടി, ഗതാഗതം, ഒഎംആര്‍ അടയാളപ്പെടുത്തല്‍, മൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന പരീക്ഷാരീതിയെ ലഘൂകരിക്കുന്നതിനാണ് ഓണ്‍ലൈനായിട്ട് പരീക്ഷ നടത്തുന്നത്. സി ഡിറ്റിനാണ് നിര്‍വഹണ ചുമതല.

ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ. കമ്ബ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. എന്‍ജിനിയറിങ് പരീക്ഷ മൂന്ന് മണിക്കൂറാണ്. കണക്ക് 75, ഫിസിക്‌സ് 45, കെമിസ്ട്രി 30 എന്നിങ്ങനെ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. ഒന്നരമണിക്കൂറാണ് ഫാര്‍മസി പരീക്ഷ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m