ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ നിന്നും തട്ടിക്കൊണ്ട് പോകപ്പെട്ട വൈദികൻ മോചിക്കപ്പെട്ടു. സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിലെ ഇടവക വികാരിയായ ഫാ. ഇമ്മാനുവൽ സെയ്ൻ്റലിയേറ്റ് ആണ് മോചിക്കപ്പെട്ടത്. വൈദികന്റെ മോചനവിവരം അതിരൂപതാധികൃതർ സ്ഥിരീകരിച്ചു.
വൈദികന്റെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ജൂൺ 30-ന് ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ- പ്രിൻസിനു സമീപമുള്ള ഗ്രെസിയർ മുനിസിപ്പാലിറ്റി ആക്രമിച്ച സംഘാംഗങ്ങൾ ആണ് വൈദികനെ തട്ടിക്കൊണ്ട് പോയത്. മുൻ പോലീസ് ഓഫീസർ ജിമ്മി ചെറിസിയറുടെ നേതൃത്വത്തിലുള്ള വിട്രെ എൻസെംബിൾ എന്ന ഗ്രൂപ്പിൻ്റെ സായുധ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ അന്ന് 20 പേർ കൊല്ലപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m