വിശുദ്ധ ബൈബിൾ അവഹേളിക്കുന്നവർക്ക് ഒരു അറിവാകട്ടെ …

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ദൂഖണ്ഡങ്ങളിൽ ഇരുന്ന് 1600 വർഷങ്ങൾക്ക് ഇടയിൽ എഴുതപ്പെട്ട പുസ്തകമാണ് വിശുദ്ധ ബൈബിൾ. ഹീബ്രൂ, അറമായ, ഗ്രീക്ക് ഇനി മൂന്നു ഭാഷകളിലാണ് വിശുദ്ധ ബൈബിൾ എഴുതപ്പെട്ടത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകവും ഈ വിശുദ്ധ ഗ്രന്ഥം തന്നെ. ഏറ്റവും കൂടുതൽ ആളുകൾ വായിച്ച പുസ്തകവും ലോകത്തിൽ ഏറ്റവും കൂടുതൽ പീഡനം നേരിട്ട പുസ്തകവും വിശുദ്ധ ബൈബിൾ തന്നെ. ഈ വിശുദ്ധ ഗ്രന്ഥം കൈകളിലുള്ളവരെ കൊലപ്പെടുത്തുന്ന രാജ്യങ്ങൾ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.

ബഹിരാകാശത്ത് ആദ്യമായി കൊണ്ടുപോയ പുസ്തകം വിശുദ്ധ ബൈബിൾ തന്നെ. നരഭോജികളെ നരസ്നേഹികൾ ആക്കുന്ന ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ താളുകൾ മുതൽ അവസാനം വരെ മറഞ്ഞിരിക്കുന്ന വ്യക്തി ദൈവവചനമായ യേശുക്രിസ്തു തന്നെ… സിമ്പോളിക്കൽ കഥകളിലൂടെയും ചരിത്ര സംഭവങ്ങളിൽ കൂടെയും ഈ ഗ്രന്ഥത്തിന്റെ ആദ്യം മുതൽ അവസാനം വരെ മനുഷ്യന്റെ വീണ്ടെടുപ്പിനെപ്പറ്റി സംസാരിക്കുന്നു. ഈ വിശുദ്ധ ഗ്രന്ഥം എന്നെയും നിന്നെയും ലോകം മുഴുവനെയും മാറ്റിമറിക്കാൻ ശക്തിയുള്ളതാണ്… വിശുദ്ധ ബൈബിൾ കയ്യിലെടുക്കുന്നത് ഉണ്ണിയേശുവിനെ കയ്യിലെടുക്കുന്ന അത്രയ്ക്കും ഭക്തിയോടെയും ബഹുമാനത്തോടെയും ആയിരിക്കണം. (അവിശ്വാസിയായ ഒരു വ്യക്തി തന്റെ കുഞ്ഞിനെ ആദ്യമായി കരങ്ങളിൽ എടുക്കന്ന അതേ മനോഭാവത്തോടെ ആയിരിക്കണം) കാരണം ദൈവാത്മാവിന്റെ പ്രചോദനത്താൽ പല വ്യക്തികളിൽ കൂടി എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിൽ മറഞ്ഞിരിക്കുന്നത് ദൈവവചനമായ ക്രിസ്തു തന്നെയാണ്…

കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group