കോട്ടയം അതിരൂപതാ ദിനാഘോഷങ്ങൾ സെപ്റ്റംബർ 1ന്

1911 ആഗസ്റ്റ് 29ന് വി. പത്താം പീയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ 01 ഞായറാഴ്ച, കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15-ന് അതിരൂപതാ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കും. തുടർന്ന് പുരുഷന്മാരുടെ മാർഗംകളി പയ്യാവൂർ സെന്റ് ആൻസ് യൂണിറ്റിലെ കെ. സി. സി. അംഗങ്ങൾ അവതരിപ്പിക്കും. അതിരൂപതാദിന പൊതുസമ്മേളനത്തിൽ അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച, തിരഞ്ഞെടുക്കപ്പെട്ട
അതിരൂപതാംഗങ്ങളെ ആദരിക്കും.

അതിരൂപതയിലെ വൈദികരും സമർപ്പിതപ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാരിഷ് കൗൺസിൽ പ്രതിനിധികളും സമുദായസംഘടനാ ഭാരവാഹികളും ഇടവകപ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുക്കും. അതിരൂപതാ ദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാബലി അർപ്പിക്കുകയും അതിരൂപതാ പതാക ഉയർത്തുകയും ചെയ്യുമെന്ന് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group